വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു...
പഞ്ചായത്ത് മീറ്റിങ്ങിലാണ് തീരുമാനം. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ തുക ഫൈനായി ഈടാക്കുമെന്ന ഭീഷണിയും പഞ്ചായത്ത് മുഴക്കിയിട്ടുണ്ട്.
ബീഹാറിലെ സൊമഹര്‍ ഗ്രാമപഞ്ചായത്തിന്റേതാണ് പെൺകുട്ടികളെ ഞെട്ടിപ്പിക്കുന്ന ഈ തീരുമാനം.
നൂറോളം ഗ്രാമവാസികളുടെ പിന്തുണയോടെയാണ് മൊബൈല്‍ നിരോധനം നടപ്പാക്കിയത്. പെണ്‍മക്കള്‍ ഈ നിയമം തെറ്റിക്കാതെ നോക്കണമെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കി. പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതോ, കൈവശം വയ്ക്കുന്നതോയായി പരാതി ലഭിച്ചാല്‍ പഞ്ചായത്ത് ഉടനടി നടപടിയെടുക്കും. ബീഹാറില്‍ ആദ്യമായല്ല മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്. ഇതിന് മുമ്പ് ഔരംഗാബാദ് ഗ്രാമത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു.....
വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു...
Subscribe to:
Post Comments (Atom)
No comments:
Post a Comment