ആളെത്തിന്നും ബാക്ടീരിയ 34കാരന്റെ ഇരുകാലുകളും ഇടതുകരവും തിന്നുതീര്‍ത്തു; ഇപ്പോള്‍ മുഖവും ഇല്ലാതാകുന്നു


ലണ്ടന്‍ : നവംബറില്‍ ജലദോഷം ബാധിച്ച് കിടപ്പിലായ 34കാരനെ ആക്രമിച്ച ബാക്ടീരിയ അയാളുടെ ഇരുകാലുകളും ഒരു കരവും തിന്നുതീര്‍ത്തതായി റിപ്പോര്‍ട്ട്. അലക്‌സ് ലെവിസ് എന്ന 34രകാരന്റെ ശരീരമാകെ പടര്‍ന്ന ബാക്ടീരിയ ഒരാഴ്ചക്കാലം അദ്ദേഹത്തെ അബോധാവസ്ഥയിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാംപ്‌ഷെയറിനടുത്ത് സ്റ്റോക്ക്ബ്രിഡ്ജുകാരനായ ലെവിസിനെ നാലുമാസം മുമ്പ് ജലദോഷം ബാധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ വിന്‍ചെസ്റ്ററിലെ റോയല്‍ കൗണ്ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതിനുശേഷം അസുഖം വഷളാവുകയായിരുന്നു. പരിശോധനയില്‍ രക്തത്തില്‍ ഗ്രൂപ്പ് എ സ്‌ട്രോപ്‌ടോകോക്കസ് ബാക്ടീരിയ ഉള്ളതായി കണ്ടെത്തി. സാധാരണഗതിയില്‍ നിരുപദ്രവകാരിയായ ബാക്ടീരിയയെ ശരീരം പുറന്തള്ളേണ്ടതാണ്. എന്നാല്‍ സെപ്ടികാമിയായി ബാക്ടീരിയബാധ വ്യാപിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ വെറും മൂന്നുശതമാനം മാത്രം സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അതിനിടെ മൂത്രം വഴി രക്തംപോകാന്‍ തുടങ്ങി. കിഡ്‌നിയും ലങ്‌സും ഹാര്‍ട്ടുമൊക്കെ നിലയ്ക്കുകയായിരുന്നു പിന്നീട്. അതോടെ ചുണ്ടുകള്‍ അഴുത്തുവിടാനും തുടങ്ങി. കാലുകളും കൈകളും മുറിച്ചുനീക്കിയില്ലെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അതിനും അയാള്‍ തയ്യാറായി.

അപൂര്‍വരോഗത്തിന് കീഴടങ്ങാന്‍ കൂട്ടാക്കാതെ ജീവന്‍ നിലനിര്‍ത്തുകയാണ് ലെവിസ്. ഇംഗ്ലണ്ടിലെ 33,000 പേരില്‍ ഒരാള്‍ക്ക് വീതമാണ് ഈ രോഗബാധയുണ്ടാകുന്നതത്രെ.

No comments:

Post a Comment