രാജ്യത്തെ നടുക്കിക്കൊണ്ട്
വീണ്ടും കൂട്ടബലാത്സംഗം. 15 കാരിയെ തോക്കു
ചൂണ്ടി 5 പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത
വാര്ത്തയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്.
പടിഞ്ഞാറന് ഡല്ഹിയിലെ ഉത്തംനഗര്
മേഖലയിലാണ് സംഭവം. ജൂലായ് 19ന് നടന്ന
സംഭവം കഴിഞ്ഞ ദിവസം പെണ്കുട്ടിക്ക്
ശാരീരികപ്രശ്നങ്ങള്
അനുഭവപ്പെട്ടതോടെ വീട്ടുകാരോട്
വിവരം തുറന്നുപറഞ്ഞപ്പോഴാണ്
പുറംലോകമറിഞ്ഞത്. തുടര്ന്ന് രക്ഷിതാക്കള്
പോലീസില് പരാതി നല്കിയതിനെത്തുടര്ന്ന്
കൗമാരക്കാരടക്കം മൂന്നുപേരെ പോലീസ്
പിടികൂടി. ബലാത്സംഗരംഗങ്ങള് മൊബൈലില്
പകര്ത്തിയ സംഘം വിവരം പുറത്തുപറഞ്ഞാല്
ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുെമന്ന്
പെണ്കുട്ടിയെ ഭീഷണിപ്പെടുത്തിയത്രേ.
സ്കൂളിലേക്ക് പോകുന്ന വഴി നാലുപേര് ചേര്ന്ന്
പെണ്കുട്ടിയെ ഝറോഡ
മേഖലയിലെ സംഘത്തിലൊരാളുടെ വീട്ടിലേക്ക്
കൊണ്ടുപോവുകയായിരുന്നു.
തന്നെ കൂട്ടിക്കൊണ്ടുപോയവരില്
കൗമാരക്കാരായ രണ്ടുപേര്
തനിക്കറിയാവുന്നവരാണെന്ന്
പെണ്കുട്ടി പോലീസില് മൊഴി നല്കി.
സംഘത്തിലൊരാള്
പോലീസുകാരനെപ്പോലെ നടിച്ച് തോക്ക്
ചൂണ്ടി പെണ്കുട്ടിയെ പേടിപ്പിച്ച് അഞ്ചു
പേരും ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്നാല് ഭീഷണിയെ തുടര്ന്ന്
സംഭവം പെണ്കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
അതിനിടെ പെണ്കുട്ടിക്ക് ശാരീരികപ്രശ്നങ്ങള്
അനുഭവപ്പെട്ടതോടെ വീട്ടുകാരോട്
വിവരം തുറന്നുപറയുകയായിരുന്നു. പരിചയമുള്ളവര്
പങ്കാളികളായിട്ടുള്ളതാണ് ഈ
ബലാത്സംഗമെന്നതാണ് പ്രത്യേകത.
പിടിയിലാകാനുള്ള രണ്ടുപേര്ക്കു
വേണ്ടി പോലീസ്
അന്വേഷണം ഊര്ജ്ജിതമാക്കി.
തോക്കിന് മുനയില് 15 കാരിയെ 5 പേര് ചേര്ന്ന്കൂട്ടമാനഭംഗം ചെയ്തൂ....... പുറത്തു പറഞ്ഞാല്മൊബൈലില് പകര്ത്തിയ ബലാത്സംഗ ദൃശ്യങ്ങള്ഇന്റര്നെറ്റില് പ്രചരിപ്പിക്കുമെന്ന് ഭീഷണി....
Subscribe to:
Post Comments (Atom)
No comments:
Post a Comment