ഒരിക്കലും തിരിച്ചുവരാതെ മറഞ്ഞത് 130 വിമാനങ്ങള്‍ !!!

239 യാത്രക്കാരുമായി കോലാലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായി ഒരാഴ്ച പിന്നിട്ടു. 160 വര്‍ഷത്തെ വ്യോമഗതാഗത ചരിത്രത്തില്‍ ഇത്തരത്തില്‍ 130-ഓളം വിമാനങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്ത വിമാനമാണ് കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തെക്കന്‍ ചൈനാക്കടലിന് മുകളില്‍വെച്ച് അപ്രത്യക്ഷമായ ബോയിങ് 777 വിമാനം. 
എങ്ങുപോയെന്നറിയാതെ, അവശിഷ്ടങ്ങള്‍പോലും ലഭിക്കാത്ത, അപകടകാരണങ്ങള്‍പോലും അജ്ഞാതമായ വിമാനങ്ങളാണിവ. മലേഷ്യന്‍ വിമാനത്തിലേതുള്‍പ്പടെ 1400 ഓളംപേര്‍ വിമാനത്തോടൊപ്പം മറഞ്ഞു. കാണാതായ വിമാനങ്ങളെക്കുറിച്ച് പല കെട്ടുകഥകളും ഊഹാപോഹങ്ങളും പ്രചരിക്കാറുണ്ട്. എങ്കിലും കാരണം കണ്ടെത്താനാകാതെ ദുരൂഹത ബാക്കിയാക്കി അവയിന്നും ചരിത്രത്തില്‍ അവശേഷിക്കുന്നു. അപ്രത്യക്ഷമായ പ്രധാനവിമാനങ്ങള്‍ ഇവയാണ്. 
1923 ഡിസംബര്‍ 21 -സഹാറ മരുഭൂമിക്ക് മുകളിലൂടെ പറക്കവെ ജര്‍മന്‍ വിമാനം സെപ്പലിന്‍ കാണാതായി. 42 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നു. 
1948 ജനവരി 30- ബ്രിട്ടീഷ്-തെക്കന്‍ അമേരിക്കന്‍ എയര്‍വെയ്സിന്റെ യാത്രാവിമാനം തെക്കന്‍ അത്ലാന്റിക്കിന് സമീപം കാണാതായി. 31 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 
1948 ആഗസ്ത് ഒന്ന്-52 യാത്രക്കാരുമായി പുറപ്പെട്ട ഫ്രഞ്ച് വിമാനം ലാറ്റ്കൊയര്‍ അത്ലാന്റിക് സമുദ്രത്തിന് മുകളില്‍ അപ്രത്യക്ഷമായി.
1950 ജൂണ്‍ 23- ജര്‍മന്‍ വിമാനമായ ഡഗഌസ് ഡി.സി.-4 അമേരിക്കയിലെ മിഷിഗണ്‍ തടാകത്തിന് സമീപം കാണാതായി. വിമാനത്തിലുണ്ടായിരുന്നത് 57 പേര്‍ 1957 മാര്‍ച്ച് 22-അമേരിക്കന്‍ വ്യോമസേനയുടെ വിമാനമായ ബോയിങ് സി-97 ജപ്പാനിലെ ടോക്യോക്ക് സമീപം പസഫിക് സമുദ്രത്തിന് മുകളില്‍വെച്ച് അപ്രത്യഷമായി. 10 ജീവനക്കാരടക്കം 67 പേരെയും കാണാതായി 

1962 മാര്‍ച്ച് 15-107 പേരുമായി പുറപ്പെട്ട അമേരിക്കന്‍ സൈനിക വിമാനം ലോക്കീദ്-എല്‍ വിമാനം പസഫിക് സമുദ്രത്തിലാണ്

No comments:

Post a Comment