ഫഹദിനൊപ്പം നസ്രിയ ഉണ്ടാകില്ല

ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകന്മാരാക്കി പുതുമുഖ സംവിധായകൻ സന്തോഷ്‌ നായർ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'മണിരത്നം'. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ നായികാ സ്ഥാനത്ത് നിന്നും ഫഹദ് ഫാസിലിന്റെ പ്രതിശ്രുത വധു കൂടിയായ നസ്രിയ പിന്മാറിയിരിക്കുകയാണ്. ഈ ചിത്രത്തിൽ താൻ ഉണ്ടാകില്ല എന്ന് നസ്രിയ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ വിവാഹശേഷം അഭിനയിക്കുന്ന കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലായെന്നും നസ്രിയ പറയുന്നു.

നസ്രിയ ചിത്രത്തിൽ നിനും പിന്മാറിയ സാഹചര്യത്തിൽ പുതിയ ഒരു നായികയെ തേടുന്ന തിരക്കിലാണ് സംവിധായകൻ സന്തോഷ്‌ നായർ. അനിൽ നാരായണനും അജിത്‌ സി ലോകേഷും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം കോമഡിയ്ക്ക് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. മൂന്നാറിൽ നിന്നും മറയൂരിലേക്ക് നായകനും നായികയും ചേർന്ന് നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണ്‍ മാസം ആരംഭിക്കും.

ഇപ്പോൾഅഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലാണ് നസ്രിയ. എന്നാൽ ഫഹദ് ഈ ചിത്രത്തിലുള്ള തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി അടുത്ത ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഈ പ്രണയിതാക്കളുടെ ദിനത്തിൽ തങ്ങൾ രണ്ടു പേരും ഒന്നിച്ചുണ്ടാകില്ല എന്ന് നസ്രിയ തന്നെ പറയുന്നു.

No comments:

Post a Comment