വടകരയില് നിന്ന് ഒന്നര മാസം മുമ്പ് കാണാതായ പെണ്കുട്ടിയെ ബംഗാളില് കണ്ടെത്തി


വടകര: ഒന്നര മാസം മുമ്പ് വടകരയില് നിന്നു
കാണാതായ എട്ടാം ക്ലാസുകാരി ഫാത്തിമ
ഷഹീദയെ ബംഗാളില് കണ്ടെത്തി. ഫാത്തിമ
ഷഹീദയെ തട്ടിക്കൊണ്ടുപോയ അന്താജ്
അലിയുടെ നാടായ ബംഗാളിലെ നാദിയ
ജില്ലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത്.
ഇക്കാര്യം ഹന്സക്കലി പോലീസ് വടകര
പോലീസ് സ്റ്റേഷനില്
അറിയിക്കുകയായിരുന്നു. കോടതിയില്
ഹാജരാക്കിയ ഷഹീദയെ നാദിയ
ജില്ലയിലെ ചൈല്ഡ് ലൈന് ഹോമിലേക്ക്
മാറ്റി.
കൂട്ടിയെ കൊണ്ടുവരാന് വടകര
പോലീസും ബന്ധുക്കളും ഉടന് ബംഗാളിലേക്ക്
തിരിക്കുമെന്ന് എ.എസ്.പി.യതീഷ് ചന്ദ്ര
പറഞ്ഞു.
നാട്ടുകാരാണ്
പെണ്കുട്ടിയെ കണ്ടെത്തിയതും വിവരം ഹന്സക്കലി പോലീസിനെ അറിയിച്ചതും.
ഫാത്തിമ ഷഹീദയെ തട്ടിക്കൊണ്ടുപോയ
അന്താജ് അലി ഓടി രക്ഷപ്പെട്ടു. ഒക്ടോബര്
ആറിനാണ് പെണ്കുട്ടിയെ വടകര
താഴെഅങ്ങാടിയില് നിന്ന് കാണാതായത്.
കല്യാണ വീട്ടിലേക്ക് പോയ
പെണ്കുട്ടിയുടെ തിരോധാനത്തെ കുറിച്ച്
അന്വേഷിക്കുന്നതിനിടയില്
സമീപത്തെ കെട്ടിട നിര്മാണ
തൊഴിലാളിയായ അന്താജ് അലി (35) എന്ന
ബംഗാളിയും അപ്രത്യക്ഷനായെന്നതറിഞ്ഞതോടെ അന്വേഷണം ബംഗാളിലേക്ക്
വ്യാപിപ്പിച്ചിരുന്നു. നവംബര് രണ്ടിന്
ബംഗാളിലെത്തിയ അന്വേഷണ
സംഘം ബംഗ്ലാദേശ് അതിര്ത്തിയിലുള്ള
അന്താജ്
അലിയുടെ വീട്ടിലും നാട്ടിലും പരിശോധന
നടത്തിയെങ്കിലും കെണ്ടത്താനാവാതെ അഞ്ചു
ദിവസത്തിനു ശേഷം മടങ്ങുകയായിരുന്നു.
പെണ്കുട്ടിയെ കുറിച്ച്
വിവരം ലഭ്യമാവാതെ പോലീസ് ഇരുട്ടില്
തപ്പുമ്പോഴാണ് ബംഗാളില് നിന്ന് ചൊവാഴ്ച
ആശ്വാസ വിവരമെത്തിയത്.
തട്ടിക്കൊണ്ടുപോയ അന്താജ് അലിയുടെ വീട്
നില്ക്കുന്ന പ്രദേശം ഉള്പെടുന്നതാണ്
ഹന്സക്കലി പോലീസ് സ്റ്റേഷന്.
നേരത്തെ വടകരയില് നിന്ന് പോയ പോലീസ്
സംഘം പെണ്കുട്ടിയെ കണ്ടെത്താന്
ഹന്സക്കലി പോലീസിന്റെയും സമീപത്തെ രണ്ടു
പോലീസ്
സ്റ്റേഷനിലുള്ളവരുടെയും സഹായം തേടിയിരുന്നു.
പെണ്കുട്ടിയെ സംബന്ധിച്ച വിവരമുള്ള
ഹന്സക്കലി പോലീസ്
നാട്ടുകാരുടെ സഹായത്താല്
പെണ്കുട്ടിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്കുട്ടിയെ ഉടന്തന്നെ വടകരയിലെത്തിക്കും.
വനിതാ എസ്.ഐ
യും കോണ്സ്റ്റബിളും പെണ്കുട്ടിയുടെ അമ്മാവനും അയല്വാസിയുമാണ്
വടകരയില് നിന്ന് ബംഗാളിലേക്ക് തിരിച്ചത്.
ഇവര് നാളെ രാവിലെ ആറിന്
നെടുമ്പാശേരിയില് നിന്ന് കല്ക്കത്തയിലേക്ക്
വിമാനമാര്ഗം പോവും.

No comments:

Post a Comment