കോലാലമ്പൂര്‍ : 239 പേരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ പൈലറ്റ് തന്നെ റാഞ്ചിയതാകാമെന്ന് സംശയം. എങ്കില്‍ യാത്രക്കാരെലŔ
5;ലാം സുരക്ഷിതരായിരിക്കുമെന്നും കരുതപ്പെടുന്നു.
രാഷ്ട്രീയമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലായിരിക്കും പൈലറ്റ് ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷാ റാഞ്ചിയതെന്ന് സംശയിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. മലേഷ്യയിലെ പ്രതിപക്ഷ നേതാവായ അന്‍വര്‍ ഇബ്രാഹിമിന്റെ കടുത്ത പിന്തുണക്കാരനായിരുന്നു ക്യാപ്റ്റന്‍ ഷാ. അപ്രത്യക്ഷമായ വിമാനം പറത്തുന്നതിന് മുമ്പ് ഇബ്രാഹിമിന്റെ ഒരു വിവാദ വിചാരണ കേള്‍ക്കാന്‍ ഇയാളും കോടതിയിലെത്തിയിരുന്നു. ഭരണകക്ഷിയുടെ കണ്ണിലെ കരടായിരുന്ന ഇബ്രാഹിമിനെതിരെ നിരവധി കെട്ടിച്ചമച്ച കേസുകള്‍ സര്‍ക്കാരെടുത്തിരുന്നുവത്രെ. ഇവയിലൊന്നിന്റെ വിചാരണയില്‍ പങ്കെടുത്തശേഷമാണ് ക്യാപ്റ്റന്‍ ഷാ ബെയ്ജിങ്ങിലേക്കുള്ള 777-200 വിമാനം പറത്താന്‍ പോയത്. ഇബ്രാഹിമിനെ അഞ്ചുവര്‍ഷം തടവിലിടാനുള്ള കോടതിവിധി കേട്ടതിനുശേഷം ഷായുടെ മനസ് അസ്വസ്ഥമായിരുന്നു.
ഷായുടെ കോലാലമ്പൂരിലുള്ള വസതിയില്‍ മലേഷ്യന്‍ പൊലീസ് ഇന്നലെ തെരച്ചില്‍ നടത്തി. വീടിനുള്ളില്‍ ഒരു ഫ്‌ളൈറ്റ് സിമുലേറ്റര്‍ സ്ഥാപിച്ചിരുന്നു. ഇതില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് ലാപ്‌ടോപ്പുകള്‍ കഴിഞ്ഞയാഴ്ച പൊലീസ് ഈ വീട്ടില്‍നിന്ന് കൊണ്ടുപോയിരുന്നു.
No comments:
Post a Comment