തന്റെ മുന്നു മക്കള്‍ക്കും പ്രേതബാധയുണ്ടെന്നും അവര്‍ ചില സമയങ്ങളില്‍ നിഗൂഡമായി ചിരിക്കുകയും അസ്വാഭാവികമായ രീതിയില്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടെന്ന് കുട്ടികളുടെ അമ്മ സാക്ഷ്യപ്പെടുത്തുന്നു. ചില നേരങ്ങളില്‍ 9 വയസ്സുള്ള മകന്‍ പിന്നോട്ട് നടന്ന് ഭിത്തിയിലൂടെ സീലിങ്ങിനുള്ളില്‍ കൂടി നടന്നെന്നും ഇവര്‍ പറയുന്നു. ഇത് മറ്റുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ആരും വിശ്വസിച്ചിരുന്നില്ല .
എന്നാല്‍ ഈ സംഭവം ഒരു ചൈല്‍ഡ് സര്‍വ്വീസ് വര്‍ക്കറും നേഴ്‌സും കണ്ട്് ബോധ്യപ്പെട്ടെന്നും പറയുന്നു. ഈ വീട്ടിനുള്ളില്‍ അസാധാരണമായി പല സംഭവങ്ങളും നടക്കുന്നുണ്ടെന്ന് പോലീസും വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ വീട്ടിലേക്ക് കയറാന്‍ പോലീസിനു പോലും ഭയമാണ് . പോലീസെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാനോ എന്ന പത്രം പോലീസുദ്യോഗസ്ഥരും മനശാസ്ത്രജ്ഞന്മാരും പുരോഹിതരുമായി നടത്തിയ അഭിമുഖം നടത്തിയപ്പോള്‍ ഒരു ഹൊറര്‍ സിനിമയുടെ കഥയെ വെല്ലുന്ന സംഭവങ്ങളാണ് വെളിപ്പെടുത്തിയത്. 2011 ല്‍ കലോലീന സ്ട്രീറ്റിലെ വീട്ടിലേക്ക് ആവോള്‍സും മാതാവ് റോസയും മൂന്നു മക്കളും എത്തിയതോടെയാണ് ഒരു ഹൊറര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ ഈ വീട്ടില്‍ അരങ്ങേറാന്‍ തുടങ്ങിയത്. ന്യൂയോര്‍ക്കിലാണ് സംഭവം. മെയില്‍ ഓണ്‍ലൈന്‍ എന്ന പത്രമാണ് ഈ വാര്‍ത്തയും ഫോട്ടോയും പുറത്തു വിട്ടത്.
No comments:
Post a Comment