ഹൊററും സെക്‌സും ചേര്‍ന്ന ഹൊറെക്‌സ് മടുത്തതായി ബോളിവുഡില്‍ പുതിയ സെക്‌സ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സണ്ണി ലിയോണ്‍ . അതിനാല്‍ അടുത്ത 21ന് പുറത്തിറങ്ങുന്ന രാഗിണി എം എം സ് രണ്ടിനുശേഷം തല്‍ക്കാലം അത്തരം ചിത്രങ്ങളില്‍ അഭിനയിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു രാഗിണി എം എം എസില്‍ ലഭിച്ച ചൂടന്‍ രംഗങ്ങള്‍ക്കും ഗാനങ്ങള്‍ക്കും ലഭിച്ച പ്രതികരണത്തില്‍ തനിക്ക് പൂര്‍ണ ആഹ്ലാദമുണ്ടെന്ന് അവര്‍ പറയുന്നു. അത് ചെയ്യുന്നതില്‍ സന്തോഷവുമുണ്ടായിരുന്നു. എന്നാല്‍ ഇനി തന്റെ അഭിനയമികവ് വെളിപ്പെടുത്തുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താല്‍പര്യം. അതുകൊണ്ട് ഹോറെക്‌സ് ചിത്രങ്ങളെ തല്‍ക്കാലം ഉപേക്ഷിക്കുകയാണ്.
ഭൂഷന്‍ പട്ടേല്‍ സംവിധാനം ചെയ്ത രാഗിണി എം എം എസ് ബോളിവുഡില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കാരണം സണ്ണി ലിയോണിന്റെ ആത്മാര്‍ത്ഥമായ അഭിനയത്തില്‍ ചിത്രം സമ്പൂര്‍ണമാണത്രെ. ബോളിവുഡില്‍ താന്‍ അഭിനയിച്ച ഏറ്റവും ഹോട്ട് ചിത്രമാണിതെന്ന് സണ്ണി പറയുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഭീതിയുടെയും ലൈംഗികതയുടെയും മിക്‌സാണ് പുതിയ ചിത്രം നല്‍കുന്നതെന്ന് നിര്‍മാതാക്കളായ ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റെ സി ഇ ഒ തനൂജ് ഗാര്‍ഗ് വെളിപ്പെടുത്തി.
No comments:
Post a Comment