കുറേ നാൾ മുൻപ് നടന്നതാണ്, സുഹൃത്തിന്റെയൊപ്പം തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലിൽ ഒരു വിവാഹ വാർഷിക ആഘോഷത്തിൽ പങ്കുചേരാൻ പോവുകയുണ്ടായി. ആർഭാടത്തിന്റെ അഹങ്കാരത്തിന്റെ ആലസ്യത്തിൽ താല്പര്യമില്ലാതെ ഞങ്ങൾ പതിവുപോലെ മൂന്നാം കണ്ണും തുറന്ന് വെറുതെ ഹോട്ടലിന്റെ റൂഫ് ടോപ് വരെ പോയി, ഈ നാട്ടിലെ സകല ചെറുപ്പക്കാരും അവിടെ മദ്യപിക്കാൻ എത്തിയിരുന്നു. നമ്മുടെ യുവാക്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചുകൊണ്ട് ഒരു ഓരത്തേയ്ക്ക് നോക്കിയ ഞങ്ങൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. ഒരു സായിപ്പ്, ഇയാളെ ഞാൻ താഴെ കണ്ടിരുന്നല്ലോ? അപ്പോൾ അയാൾ ആരെയോ കാത്തു നിൽകുന്നതുപോലെ തോന്നിയിരുന്നു. കൂടെ ഇരിക്കുന്നത് ഏകദേശം 17ഉം 10ഉം വയസു തോന്നിക്കുന്ന 2 കുട്ടികൾ.
ഇവർ എന്തിനിവിടെ? ഈ കുഞ്ഞുങ്ങളും മദ്യപിക്കാനാണോ? ഈ നാടിന്റെ പോക്കേ.. പക്ഷെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കാൻ സാധിച്ചത്. സായിപ്പ് കുട്ടികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 10 വയസുകാരന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അയാൾ കൈകൾ ഓടിക്കുന്നതും ശ്രദ്ധയിൽപെട്ടു. അല്പം മാറി നിന്ന് എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ 17 വയസുകാരൻ ഞങ്ങൾ നിന്ന ഭാഗത്തേയ്ക്ക് വന്നു. അവനോട് കാര്യങ്ങൾ ചോദിച്ചു. എന്താ കുട്ടാ ഇവിടെ? അവൻ പറഞ്ഞു അത് അങ്കിളിന്റെ കൂടെ വന്നതാ. നീ എവിടെ ഉള്ളതാ? എത്രാം ക്ളാസിലാ പഠിക്കുന്നത്? അവൻ വിഴിഞ്ഞത്ത് ഉള്ളതാ, കോവളത്ത് “അങ്കിളി”ന്റെ കൂടെ വന്നതാ, പ്ളസ് ടുവിനാ പഠിക്കുന്നെ.. അല്പം കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കനായ ഒരാൾ കൂടി വന്നു. ഈ സമയം സായിപ്പ് പഴ്സിൽ നിന്നും കുറേ നോട്ടുകൾ ആ കുഞ്ഞിനെ കാണിക്കുന്നതും കണ്ടു. ആ സമയം തന്നെ ആ 17 വയസുകാരൻ അപ്പോൾ വന്ന മധ്യവയസ്കനെ ഞങ്ങളെ കാട്ടിക്കൊടുക്കുന്നതും അവർ വേഗം തന്നെ അവിടെ നിന്നും പോകുന്നതും കണ്ടു.
സംശയിക്കാനില്ല, ഇത് അതു തന്നെ.. സ്വവർഗരതിക്കാരായ സായിപ്പിന്മാരിൽ ഒരാളാണ് അയാൾ. ഇന്ന് അയാളുടെ ഇര ഈ പാവം ബാലൻ. നമ്മുടെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുന്ന ഏജന്റ് ആയിരിക്കണം ആ വന്ന മധ്യവയസ്കനും. കോവളത്തും പരിസരത്തും ഇത്തരത്തിൽ ഒരു പ്രവണത ഉള്ളത് നേരത്തെ മുതൽ വാർത്തയിൽ വായിച്ചിരുന്നു. നേരിട്ട് കാണുന്നത് ആദ്യം. സൂക്ഷിക്കുക, പ്രലോഭനങ്ങൾ നൽകി ടൂറിസ്റ്റായി വരുന്നവന്മാർക്ക് ഇങ്ങനെയും ചില ഉദ്ദേശങ്ങൾ, അതിൽ വശംവദരാവാൻ നമ്മുടെ കുരുന്നുകളും. രാത്രി 11 മണിക്കും വീട്ടിൽ എത്താത്ത ബാലനെ അന്വേഷിക്കാത്ത രക്ഷിതാക്കളും കുറ്റക്കാർ തന്നെ. ഒരിക്കൽ പെട്ടുപോയാൽ ഇതിൽ നിന്നും കരകയറാൻ നമ്മുടെ കുരുന്നുകൾക്ക് ആവില്ല. എതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പലതരത്തിലുമുള്ള ലൈംഗിക രോഗങ്ങൾക്കും അടിപ്പെടും ഇവർ. സമൂഹത്തിൽ നിന്നും തന്നെ അകറ്റപ്പെടും, ജീവിക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യും. സെക്സ് ടൂറിസം അത്ര നല്ല ഒരു ഏർപ്പാടായിട്ട് തോന്നുന്നില്ല..
Courtesey to Sandeep Sasikumar
No comments:
Post a Comment