28 വയസുകാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി, കുട്ടികള്‍ ജനനസമയത്ത് തന്നെ മരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ ആദ്യ റിക്കോര്‍ഡാണ് ഒറ്റ ഗര്‍ഭപാത്രത്തിലെ 10 ഭ്രൂണങ്ങള്‍.
സാദ്‌ന ജില്ലയിലെ കൊടി ഗ്രാമത്തിലെ അഞ്ജു കുസ്വാനയാണ് ഒരേസമയം പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടികള്‍ ജനനത്തോടെ തന്നെ മരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അഞ്ജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒന്‍പത് കുഞ്ഞുങ്ങളേയും പ്രസവിച്ചത്. പന്ത്രണ്ട് ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളുടെ ശരീരം ഭര്‍ത്താവ് സഞ്ജയ് പൊതിഞ്ഞുകൊണ്ടു വന്നിരുന്നു. 125 കിലോമീറ്ററുകള്‍ പിന്നിട്ട് ആശുപത്രിയില്‍ എത്തിച്ചശേഷം രാവിലെ 12.31 ഓടെയാണ് പത്താമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്.
കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി അഞ്ജു ചികിത്സ നടത്തിയിരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭധാരണത്തിനായി അധികം മരുന്നുകള്‍ കഴിച്ചതാകും ഇത്രയും കുട്ടികള്‍ ഉണ്ടാകാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.
റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒറ്റ പ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുണ്ടായത് റോമിലാണ് . 1971 ല്‍മുപ്പത്തിയഞ്ചുവയസുകാരി പതിനഞ്ച് കുട്ടികള്‍ക്കാണ് ജന്മം നല്‍കിയിരുന്നത്. 1999 ല്‍ മലേഷ്യയില്‍ യുവതി ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.
No comments:
Post a Comment