മമ്മൂക്കയും ദുല്ക്കറും ഒന്നിക്കുന്നുലിംഗുസ്വാമി ചിത്രത്തിലൂടെ ആരാധക൪ ആവേശത്തില്‍..

Mammootyude Anujanaayi Dulquer etthunnu... Puthiya Linguswami Chithratthilaanu Mammootiyum Makan Dulquerum Onnikkunnath.. Orupaad Naalukalaayi ingane oru Filmin vendi Kaathirikkukayaayirunnu MOLLYWOOD...

Ennaal ee vaarthakal Ith vare Mammootyo Dulquero Sthireekarichittilla... Munp :
"Balyakaala saghi"yilum  "Gangster"ilum Uppayum Makanum Onnikkunnu enn abhyoohangal Parannirunnu... Ethaayaalum cinema lokam eare Pratheekshayodeyaanu ee vaaryhaye nokki kaanunnath

തോക്കിന് മുനയില് 15 കാരിയെ 5 പേര് ചേര്ന്ന്കൂട്ടമാനഭംഗം ചെയ്തൂ....... പുറത്തു പറഞ്ഞാല്മൊബൈലില് പകര്ത്തിയ ബലാത്സംഗ ദൃശ്യങ്ങള്ഇന്റര്നെറ്റില് പ്രചരിപ്പിക്കുമെന്ന് ഭീഷണി....


രാജ്യത്തെ നടുക്കിക്കൊണ്ട്
വീണ്ടും കൂട്ടബലാത്സംഗം. 15 കാരിയെ തോക്കു
ചൂണ്ടി 5 പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത
വാര്ത്തയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്.
പടിഞ്ഞാറന് ഡല്ഹിയിലെ ഉത്തംനഗര്
മേഖലയിലാണ് സംഭവം. ജൂലായ് 19ന് നടന്ന
സംഭവം കഴിഞ്ഞ ദിവസം പെണ്കുട്ടിക്ക്
ശാരീരികപ്രശ്നങ്ങള്
അനുഭവപ്പെട്ടതോടെ വീട്ടുകാരോട്
വിവരം തുറന്നുപറഞ്ഞപ്പോഴാണ്
പുറംലോകമറിഞ്ഞത്. തുടര്ന്ന് രക്ഷിതാക്കള്
പോലീസില് പരാതി നല്കിയതിനെത്തുടര്ന്ന്
കൗമാരക്കാരടക്കം മൂന്നുപേരെ പോലീസ്
പിടികൂടി. ബലാത്സംഗരംഗങ്ങള് മൊബൈലില്
പകര്ത്തിയ സംഘം വിവരം പുറത്തുപറഞ്ഞാല്
ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുെമന്ന്
പെണ്കുട്ടിയെ ഭീഷണിപ്പെടുത്തിയത്രേ.
സ്കൂളിലേക്ക് പോകുന്ന വഴി നാലുപേര് ചേര്ന്ന്
പെണ്കുട്ടിയെ ഝറോഡ
മേഖലയിലെ സംഘത്തിലൊരാളുടെ വീട്ടിലേക്ക്
കൊണ്ടുപോവുകയായിരുന്നു.
തന്നെ കൂട്ടിക്കൊണ്ടുപോയവരില്
കൗമാരക്കാരായ രണ്ടുപേര്
തനിക്കറിയാവുന്നവരാണെന്ന്
പെണ്കുട്ടി പോലീസില് മൊഴി നല്കി.
സംഘത്തിലൊരാള്
പോലീസുകാരനെപ്പോലെ നടിച്ച് തോക്ക്
ചൂണ്ടി പെണ്കുട്ടിയെ പേടിപ്പിച്ച് അഞ്ചു
പേരും ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്നാല് ഭീഷണിയെ തുടര്ന്ന്
സംഭവം പെണ്കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
അതിനിടെ പെണ്കുട്ടിക്ക് ശാരീരികപ്രശ്നങ്ങള്
അനുഭവപ്പെട്ടതോടെ വീട്ടുകാരോട്
വിവരം തുറന്നുപറയുകയായിരുന്നു. പരിചയമുള്ളവര്
പങ്കാളികളായിട്ടുള്ളതാണ് ഈ
ബലാത്സംഗമെന്നതാണ് പ്രത്യേകത.
പിടിയിലാകാനുള്ള രണ്ടുപേര്ക്കു
വേണ്ടി പോലീസ്
അന്വേഷണം ഊര്ജ്ജിതമാക്കി.

വടകരയില് നിന്ന് ഒന്നര മാസം മുമ്പ് കാണാതായ പെണ്കുട്ടിയെ ബംഗാളില് കണ്ടെത്തി


വടകര: ഒന്നര മാസം മുമ്പ് വടകരയില് നിന്നു
കാണാതായ എട്ടാം ക്ലാസുകാരി ഫാത്തിമ
ഷഹീദയെ ബംഗാളില് കണ്ടെത്തി. ഫാത്തിമ
ഷഹീദയെ തട്ടിക്കൊണ്ടുപോയ അന്താജ്
അലിയുടെ നാടായ ബംഗാളിലെ നാദിയ
ജില്ലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത്.
ഇക്കാര്യം ഹന്സക്കലി പോലീസ് വടകര
പോലീസ് സ്റ്റേഷനില്
അറിയിക്കുകയായിരുന്നു. കോടതിയില്
ഹാജരാക്കിയ ഷഹീദയെ നാദിയ
ജില്ലയിലെ ചൈല്ഡ് ലൈന് ഹോമിലേക്ക്
മാറ്റി.
കൂട്ടിയെ കൊണ്ടുവരാന് വടകര
പോലീസും ബന്ധുക്കളും ഉടന് ബംഗാളിലേക്ക്
തിരിക്കുമെന്ന് എ.എസ്.പി.യതീഷ് ചന്ദ്ര
പറഞ്ഞു.
നാട്ടുകാരാണ്
പെണ്കുട്ടിയെ കണ്ടെത്തിയതും വിവരം ഹന്സക്കലി പോലീസിനെ അറിയിച്ചതും.
ഫാത്തിമ ഷഹീദയെ തട്ടിക്കൊണ്ടുപോയ
അന്താജ് അലി ഓടി രക്ഷപ്പെട്ടു. ഒക്ടോബര്
ആറിനാണ് പെണ്കുട്ടിയെ വടകര
താഴെഅങ്ങാടിയില് നിന്ന് കാണാതായത്.
കല്യാണ വീട്ടിലേക്ക് പോയ
പെണ്കുട്ടിയുടെ തിരോധാനത്തെ കുറിച്ച്
അന്വേഷിക്കുന്നതിനിടയില്
സമീപത്തെ കെട്ടിട നിര്മാണ
തൊഴിലാളിയായ അന്താജ് അലി (35) എന്ന
ബംഗാളിയും അപ്രത്യക്ഷനായെന്നതറിഞ്ഞതോടെ അന്വേഷണം ബംഗാളിലേക്ക്
വ്യാപിപ്പിച്ചിരുന്നു. നവംബര് രണ്ടിന്
ബംഗാളിലെത്തിയ അന്വേഷണ
സംഘം ബംഗ്ലാദേശ് അതിര്ത്തിയിലുള്ള
അന്താജ്
അലിയുടെ വീട്ടിലും നാട്ടിലും പരിശോധന
നടത്തിയെങ്കിലും കെണ്ടത്താനാവാതെ അഞ്ചു
ദിവസത്തിനു ശേഷം മടങ്ങുകയായിരുന്നു.
പെണ്കുട്ടിയെ കുറിച്ച്
വിവരം ലഭ്യമാവാതെ പോലീസ് ഇരുട്ടില്
തപ്പുമ്പോഴാണ് ബംഗാളില് നിന്ന് ചൊവാഴ്ച
ആശ്വാസ വിവരമെത്തിയത്.
തട്ടിക്കൊണ്ടുപോയ അന്താജ് അലിയുടെ വീട്
നില്ക്കുന്ന പ്രദേശം ഉള്പെടുന്നതാണ്
ഹന്സക്കലി പോലീസ് സ്റ്റേഷന്.
നേരത്തെ വടകരയില് നിന്ന് പോയ പോലീസ്
സംഘം പെണ്കുട്ടിയെ കണ്ടെത്താന്
ഹന്സക്കലി പോലീസിന്റെയും സമീപത്തെ രണ്ടു
പോലീസ്
സ്റ്റേഷനിലുള്ളവരുടെയും സഹായം തേടിയിരുന്നു.
പെണ്കുട്ടിയെ സംബന്ധിച്ച വിവരമുള്ള
ഹന്സക്കലി പോലീസ്
നാട്ടുകാരുടെ സഹായത്താല്
പെണ്കുട്ടിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്കുട്ടിയെ ഉടന്തന്നെ വടകരയിലെത്തിക്കും.
വനിതാ എസ്.ഐ
യും കോണ്സ്റ്റബിളും പെണ്കുട്ടിയുടെ അമ്മാവനും അയല്വാസിയുമാണ്
വടകരയില് നിന്ന് ബംഗാളിലേക്ക് തിരിച്ചത്.
ഇവര് നാളെ രാവിലെ ആറിന്
നെടുമ്പാശേരിയില് നിന്ന് കല്ക്കത്തയിലേക്ക്
വിമാനമാര്ഗം പോവും.

ചതിക്കുഴി ഒരുക്കി കോവളത്തെ അങ്കിൾ; സ്വവർഗ്ഗ ലൈംഗികത ഇവിടെ ബിസിനസ്


കുറേ നാൾ മുൻപ്‌ നടന്നതാണ്‌, സുഹൃത്തിന്റെയൊപ്പം തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലിൽ ഒരു വിവാഹ വാർഷിക ആഘോഷത്തിൽ പങ്കുചേരാൻ പോവുകയുണ്ടായി. ആർഭാടത്തിന്റെ അഹങ്കാരത്തിന്റെ ആലസ്യത്തിൽ താല്പര്യമില്ലാതെ ഞങ്ങൾ പതിവുപോലെ മൂന്നാം കണ്ണും തുറന്ന്‌ വെറുതെ ഹോട്ടലിന്റെ റൂഫ്‌ ടോപ്‌ വരെ പോയി, ഈ നാട്ടിലെ സകല ചെറുപ്പക്കാരും അവിടെ മദ്യപിക്കാൻ എത്തിയിരുന്നു. നമ്മുടെ യുവാക്കൾക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ഒരു നിമിഷം ചിന്തിച്ചുകൊണ്ട്‌ ഒരു ഓരത്തേയ്ക്ക്‌ നോക്കിയ ഞങ്ങൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. ഒരു സായിപ്പ്‌, ഇയാളെ ഞാൻ താഴെ കണ്ടിരുന്നല്ലോ? അപ്പോൾ അയാൾ ആരെയോ കാത്തു നിൽകുന്നതുപോലെ തോന്നിയിരുന്നു. കൂടെ ഇരിക്കുന്നത്‌ ഏകദേശം 17ഉം 10ഉം വയസു തോന്നിക്കുന്ന 2 കുട്ടികൾ.
ഇവർ എന്തിനിവിടെ? ഈ കുഞ്ഞുങ്ങളും മദ്യപിക്കാനാണോ? ഈ നാടിന്റെ പോക്കേ.. പക്ഷെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ മനസിലാക്കാൻ സാധിച്ചത്‌. സായിപ്പ്‌ കുട്ടികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 10 വയസുകാരന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അയാൾ കൈകൾ ഓടിക്കുന്നതും ശ്രദ്ധയിൽപെട്ടു. അല്പം മാറി നിന്ന്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ശ്രദ്ധിക്കാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ 17 വയസുകാരൻ ഞങ്ങൾ നിന്ന ഭാഗത്തേയ്ക്ക്‌ വന്നു. അവനോട്‌ കാര്യങ്ങൾ ചോദിച്ചു. എന്താ കുട്ടാ ഇവിടെ? അവൻ പറഞ്ഞു അത്‌ അങ്കിളിന്റെ കൂടെ വന്നതാ. നീ എവിടെ ഉള്ളതാ? എത്രാം ക്ളാസിലാ പഠിക്കുന്നത്‌? അവൻ വിഴിഞ്ഞത്ത്‌ ഉള്ളതാ, കോവളത്ത്‌ “അങ്കിളി”ന്റെ കൂടെ വന്നതാ, പ്ളസ്‌ ടുവിനാ പഠിക്കുന്നെ.. അല്പം കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കനായ ഒരാൾ കൂടി വന്നു. ഈ സമയം സായിപ്പ്‌ പഴ്സിൽ നിന്നും കുറേ നോട്ടുകൾ ആ കുഞ്ഞിനെ കാണിക്കുന്നതും കണ്ടു. ആ സമയം തന്നെ ആ 17 വയസുകാരൻ അപ്പോൾ വന്ന മധ്യവയസ്കനെ ഞങ്ങളെ കാട്ടിക്കൊടുക്കുന്നതും അവർ വേഗം തന്നെ അവിടെ നിന്നും പോകുന്നതും കണ്ടു.
സംശയിക്കാനില്ല, ഇത്‌ അതു തന്നെ.. സ്വവർഗരതിക്കാരായ സായിപ്പിന്മാരിൽ ഒരാളാണ്‌ അയാൾ. ഇന്ന്‌ അയാളുടെ ഇര ഈ പാവം ബാലൻ. നമ്മുടെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുന്ന ഏജന്റ്‌ ആയിരിക്കണം ആ വന്ന മധ്യവയസ്കനും. കോവളത്തും പരിസരത്തും ഇത്തരത്തിൽ ഒരു പ്രവണത ഉള്ളത്‌ നേരത്തെ മുതൽ വാർത്തയിൽ വായിച്ചിരുന്നു. നേരിട്ട്‌ കാണുന്നത്‌ ആദ്യം. സൂക്ഷിക്കുക, പ്രലോഭനങ്ങൾ നൽകി ടൂറിസ്റ്റായി വരുന്നവന്മാർക്ക്‌ ഇങ്ങനെയും ചില ഉദ്ദേശങ്ങൾ, അതിൽ വശംവദരാവാൻ നമ്മുടെ കുരുന്നുകളും. രാത്രി 11 മണിക്കും വീട്ടിൽ എത്താത്ത ബാലനെ അന്വേഷിക്കാത്ത രക്ഷിതാക്കളും കുറ്റക്കാർ തന്നെ. ഒരിക്കൽ പെട്ടുപോയാൽ ഇതിൽ നിന്നും കരകയറാൻ നമ്മുടെ കുരുന്നുകൾക്ക്‌ ആവില്ല. എതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പലതരത്തിലുമുള്ള ലൈംഗിക രോഗങ്ങൾക്കും അടിപ്പെടും ഇവർ. സമൂഹത്തിൽ നിന്നും തന്നെ അകറ്റപ്പെടും, ജീവിക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക്‌ നയിക്കുകയും ചെയ്യും. സെക്സ്‌ ടൂറിസം അത്ര നല്ല ഒരു ഏർപ്പാടായിട്ട്‌ തോന്നുന്നില്ല..

Courtesey to Sandeep Sasikumar

3 സ്ത്രീകൾ നഗരത്തിനുള്ളിൽ അടിമകളായി ജീവിച്ചത് 30 വര്‍ഷം

മുപ്പതു വര്‍ഷം നഗരത്തിനുള്ളിലെ വീട്ടില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്ന മൂന്നു സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യക്കാരിയായ അനിത പ്രേം സ്ഥാപിച്ച ഫ്രീഡം ചാരിറ്റി എന്ന മനുഷ്യാവകാശ സംഘടനയാണ് ഇവരുടെ മോചനത്തിനു വാതില്‍ തുറന്നത്. ഇവര്‍ അടിമകളായി കഴിഞ്ഞിരുന്ന വീടിന്‍റെ ഉടമസ്ഥരായ പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടു.

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വീട്ടില്‍ നടന്ന മനുഷ്യാവകാശലംഘനം ഞെട്ടിക്കുന്നതാണെന്നു സ്‌കോട്ലന്‍ഡ്‌യാര്‍ഡ് അറിയിച്ചു.
69 വയസ്സുള്ള മലേഷ്യക്കാരി, 57 വയസ്സുള്ള എെറിഷ് വനിത, 30 വയസ്സുള്ള ബ്രിട്ടിഷ് വനിത എന്നിവരെയാണു പൊലീസ് അടിമപ്പണിയില്‍നിന്നു മോചിപ്പിച്ചത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യം മാത്രം നല്‍കി കഴിഞ്ഞ 30 വര്‍ഷമായി ഇവരെ വീട്ടില്‍ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചനയില്ല.

അടിമപ്പണിക്കെതിരെയുള്ള ടിവി പരിപാടി കണ്ട് ഇവര്‍ ഫ്രീഡം ചാരിറ്റിയുമായി ബന്ധപ്പെട്ടതാണു മോചനത്തിനു വഴിവച്ചത്. ഒക്‌ടോബര്‍ 18ന് ഇവര്‍ സംഘടനയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ വീട്ടുടമസ്ഥരായ പുരുഷനും സ്ത്രീയും ബ്രിട്ടിഷ് വംശജരല്ലെന്നും ഇരുവര്‍ക്കും 67 വയസ്സാണെന്നും മാത്രമേ പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളൂ.
ഇതിനു മുന്‍പ് സമാനമായ സംഭവത്തില്‍ യുഎസില്‍ പത്തുവര്‍ഷത്തിലേറെ ഒരു വീട്ടില്‍ ബന്ദിയാക്കപ്പെട്ട മൂന്നു സ്ത്രീകളുടെ കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്ലീവ് ലാന്‍ഡില്‍ സ്കൂള്‍ ബസ് ഡ്രൈവറായിരിക്കെ മൂന്നു യുവതികളെ തട്ടിയെടുത്തു ലൈംഗിക അടിമകളാക്കി വച്ച സംഭവത്തില്‍ ഏരിയല്‍ കാസ്‌ട്രോ (53) എന്ന പ്രതി ആയിരം വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തടവറയില്‍ ജീവനൊടുക്കി.

നഗ്നചിത്രം അയച്ച് കൊടുത്ത് 16 കാരനെ വശീകരിച്ച് കിടപ്പറയില് എത്തിച്ച അധ്യാപികയ്ക്ക് സസ്പെന്ഷന്.

നഗ്നചിത്രം അയച്ച് കൊടുത്ത് 16
കാരനെ വശീകരിച്ച് കിടപ്പറയില് എത്തിച്ച
അധ്യാപികയ്ക്ക് സസ്പെന്ഷന്. അറിവ് പകര്ന്ന്
നല്കേണ്ട അധ്യാപകര്
തന്നെ കുട്ടികളെ തെറ്റായി വഴിയിലേക്ക്
നയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത
കാലങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
തന്റെ നഗ്ന ചിത്രങ്ങള്
ഫെയ്സ്ബുക്കിലൂടെ അയച്ചുകൊടുത്ത് 16
കാരനെ വശീകരിച്ച് കിടപ്പറയില് എത്തിച്ച
ഒരധ്യാപികയുടെ വാര്ത്തയാണ് ഇന്ന്
പുറംലോകത്ത് എത്തുന്നത്. 33 കാരിയും രണ്ട്
കുട്ടികളുടെ അമ്മയുമായ ക്ലെയര് ഹോര്ടണ് എന്ന
അധ്യാപികയാണ് നഗ്നചിത്രങ്ങള് ഫെയ്സ്
ബുക്കിലൂടെ അയച്ച് കൊടുത്ത് 16
കാരനെ വശീകരിച്ച്
അവിഹിതബന്ധത്തിലേര്പ്പെട്ടത്.

സംഭവത്തെ തുടര്ന്ന് അച്ചടക്ക
നടപടിയുടെ ഭാഗമായി അധ്യാപികയെ രണ്ട്
വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്തതായി സ്കൂള്
അധികൃതര് വ്യക്തമാക്കി.. സംഭവത്തെ തുടര്ന്ന്
കുട്ടിയെ ചോദ്യം ചെയ്തപ്പോള് അധ്യാപിക
അവരുടെ നിരവധി നഗ്നചിത്രങ്ങള് തനിക്ക്
അയച്ചു തന്നിട്ടുണ്ടെന്നും അങ്ങനെയാണ് താന്
അവരോടൊപ്പം ഒരു
ദിവസം കഴിഞ്ഞതെന്നും കുട്ടി പോലീസിനോട്
പറഞ്ഞു. സംഭവത്തെ തുടര്ന്ന് പോലീസ്
ചോദ്യം ചെയ്യലില് വിദ്യാര്ത്ഥികള്ക്ക്
തന്നില് താല്പര്യം തോന്നാന് വേണ്ടിയാണ്
തന്റെ നഗ്നചിത്രങ്ങള്
സ്വയം പകര്ത്തി അയച്ചുകൊടുക്കുന്നതെന്ന്
ഹോര്ടണ് മൊഴി നല്കി.

ന്യൂപോര്ട്ടിലാണ്
സംഭവം. കാര്ഡിഫിലെ ഫിറ്റ്സാലന്
ഹൈസ്കൂളിലാണ് ഹോര്ടണ്
ജോലി ചെയ്തിരുന്നത.് ഒരു പ്രമുഖ ഓണ്ലൈന്
ന്യൂസ് പേപ്പറാണ് വാര്ത്ത പുറത്ത് വിട്ടത

സച്ചിന് വിരമിച്ചപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്നതയില്‍ സച്ചിനെ കുത്തിവെച്ചു


ബോംബെ: സച്ചിന് വേണ്ടി തന്റെ ആരാധകരെ ഞെട്ടിയ്ക്കാന്‍ എന്തെങ്കിലുമൊന്ന് താന്‍ ചെയ്യുമെന്ന് നടി പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു.ഇപ്പോള്‍ തന്റെ നഗ്നമേനിയില്‍ താരം സച്ചിനെ പച്ചകുത്തിയിരിക്കുന്നു. തെറ്റിദ്ധരിക്കേണ്ട..തന്റെ വലതുകൈയിലെ നഗ്നതയിലാണ് പുള്ളിക്കാരി കാര്യമൊപ്പിച്ചത്.

സച്ചിന്‍ വിരമിയ്ക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ തനിയ്ക്ക് തുണിയുരിഞ്ഞ് സച്ചിനോടുള്ള ആദരവ് പ്രകടിപ്പിയ്ക്കണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം വിലപ്പോയില്ലെന്ന് മാത്രം. അതിനു പകരമാണ് ഈ പച്ചകുത്തല്‍.

ഞെട്ടിയ്ക്കുമെന്നൊക്കെ പറഞ്ഞിട്ട് ഇത്രയേ ഉള്ളോ പൂനം എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.സാധരണ പൂനം തുണിയുരിയുമെന്നുള്ള പ്രസ്താവനയാണ് നടത്താറ്. ക്രിക്കറ്റ് ഭ്രാന്തിയെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ഈ ഹോട്ട് നായിക 2011 ലോകകപ്പ് മത്സരത്തിനിടയിലും ഒരു വീമ്പ് പറച്ചില്‍ നടത്തിയിരുന്നു. ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ വിജയിച്ച താന്‍ പരസ്യമായി തുണിയഴിയ്ക്കുമെന്നാണ് പൂനം പറഞ്ഞത്.

നശ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പൂനത്തിന്റെ മേനി പ്രദര്‍ശനം ചിത്രത്തെ വിവാദത്തിലാക്കിയിരുന്നു. സച്ചിന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ക്രിക്കറ്റ് ക്രീസിലൂടെ തുണിയില്ലാതെ ഓടുമെന്നൊന്നും പൂനം പ്രഖ്യാപിക്കാഞ്ഞത് ഭാഗ്യം..

15 ദിവസം ഭാര്യയ്‌ക്കൊപ്പം, 15 ദിവസം കാമുകിക്കുമൊപ്പം; എത്ര നല്ല കോടതി വിധി, ഭര്‍ത്താവോ ഭാഗ്യവാനും


മധ്യപ്രദേശിലെ ഖാണ്ഡവിലുള്ള ഓംകാര്‍ ഈശ്വര്‍ ഇത്രയും നാള്‍ പുലിവാല് പിടിച്ചതുപോലെയായിരുന്നു. ഭാര്യയും കാമുകിയുമുള്ള അയാള്‍ ഇരുവരുടെയും പരാതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു. മറ്റേയാളിന്റെ കൂടെയാണ് ഈശ്വര്‍ കൂടുതല്‍ സമയവും താമസിക്കുന്നതെന്നായിരുന്നു ഇരുവരുടെ പരാതി. ഒടുവില്‍ ഭാര്യ കോടതിയിലെത്തിയതോടെയാണ് ഈശ്വറിന്റെ ശനിദശ തീര്‍ന്നത്.

മാസത്തില്‍ 15 ദിവസം ഭാര്യയ്‌ക്കൊപ്പവും ബാക്കി 15 ദിവസം കാമുകിയോടൊപ്പവും ചെലവഴിക്കാനാണ് ലോക് അദാലത്ത് വിധിച്ചത്.

പരസ്പര ധാരണയോടെ ഇരുവരും തങ്ങളുടെ ഇഷ്ടപുരുഷനൊത്ത് ഒരേ വീട്ടില്‍ കഴിയണമെന്നും ജസ്റ്റിസ് ഗംഗാചരണ്‍ ദുബെ നിര്‍ദേശിച്ചു. ഭാര്യയും കാമുകിയും ഇയാളോടൊപ്പം 15 ദിവസം വീതം തുല്യമായി കഴിയണം.

വൈദ്യുതി വകുപ്പില്‍നിന്ന് വിരമിച്ച ഈശ്വര്‍ രണ്ടു വര്‍ഷമായി തന്നെ പരിഗണിച്ചിരുന്നില്ല എന്നായിരുന്നു ഭാര്യയുടെ പരാതി.അതേസമയം വീട്ടിലെ വസ്തുവകകള്‍ കാമുകിക്കും തുല്യ അവകാശം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ മൂന്നു മുറികളാണുള്ളത്. ഇതില്‍ ഒന്ന് ഭാര്യക്കും മറ്റൊന്ന് കാമുകിക്കും നല്‍കണം. ബാക്കിയുള്ളത് ഇവര്‍ക്ക് പൊതുവായി ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇന്ത്യയിലാദ്യമായി ഒറ്റപ്രസവത്തിൽ 10 കുട്ടികൾ; പക്ഷെ ഒരാളേപോലും രക്ഷിക്കാനായില്ല

28 വയസുകാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി, കുട്ടികള്‍ ജനനസമയത്ത് തന്നെ മരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ ആദ്യ റിക്കോര്‍ഡാണ് ഒറ്റ ഗര്‍ഭപാത്രത്തിലെ 10 ഭ്രൂണങ്ങള്‍.

സാദ്‌ന ജില്ലയിലെ കൊടി ഗ്രാമത്തിലെ അഞ്ജു കുസ്വാനയാണ് ഒരേസമയം പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടികള്‍ ജനനത്തോടെ തന്നെ മരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അഞ്ജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒന്‍പത് കുഞ്ഞുങ്ങളേയും പ്രസവിച്ചത്. പന്ത്രണ്ട് ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളുടെ ശരീരം ഭര്‍ത്താവ് സഞ്ജയ് പൊതിഞ്ഞുകൊണ്ടു വന്നിരുന്നു. 125 കിലോമീറ്ററുകള്‍ പിന്നിട്ട് ആശുപത്രിയില്‍ എത്തിച്ചശേഷം രാവിലെ 12.31 ഓടെയാണ് പത്താമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്.

കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി അഞ്ജു ചികിത്സ നടത്തിയിരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭധാരണത്തിനായി അധികം മരുന്നുകള്‍ കഴിച്ചതാകും ഇത്രയും കുട്ടികള്‍ ഉണ്ടാകാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.
റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒറ്റ പ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുണ്ടായത് റോമിലാണ് . 1971 ല്‍മുപ്പത്തിയഞ്ചുവയസുകാരി പതിനഞ്ച് കുട്ടികള്‍ക്കാണ് ജന്മം നല്‍കിയിരുന്നത്. 1999 ല്‍ മലേഷ്യയില്‍ യുവതി ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.

വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു...

വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു...
പഞ്ചായത്ത് മീറ്റിങ്ങിലാണ് തീരുമാനം. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ തുക ഫൈനായി ഈടാക്കുമെന്ന ഭീഷണിയും പഞ്ചായത്ത് മുഴക്കിയിട്ടുണ്ട്.
ബീഹാറിലെ സൊമഹര്‍ ഗ്രാമപഞ്ചായത്തിന്റേതാണ് പെൺകുട്ടികളെ ഞെട്ടിപ്പിക്കുന്ന ഈ തീരുമാനം.
നൂറോളം ഗ്രാമവാസികളുടെ പിന്തുണയോടെയാണ് മൊബൈല്‍ നിരോധനം നടപ്പാക്കിയത്. പെണ്‍മക്കള്‍ ഈ നിയമം തെറ്റിക്കാതെ നോക്കണമെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കി. പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതോ, കൈവശം വയ്ക്കുന്നതോയായി പരാതി ലഭിച്ചാല്‍ പഞ്ചായത്ത് ഉടനടി നടപടിയെടുക്കും. ബീഹാറില്‍ ആദ്യമായല്ല മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്. ഇതിന് മുമ്പ് ഔരംഗാബാദ് ഗ്രാമത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു.....

ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തില്ല! യഥാര്‍ത്ഥത്തില്‍ മരിച്ചത് 1984ല്‍ സൗത്ത് അമേരിക്കയില്‍

ലണ്ടന്‍ : രണ്ടാം ലോകമഹാ യുദ്ധത്തില്‍ ജര്‍മനി തോറ്റതിനുശേഷം 1945 ല്‍ ബെര്‍ലിനിലെ ബങ്കറില്‍ വച്ച് ഹിറ്റ്‌ലര്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നത് തെറ്റാണെന്ന് അവകാശവാദം. അദ്ദേഹം തൊണ്ണൂറ്റിയഞ്ച് വയസുവരെ ജീവിച്ച ശേഷം 1984 ല്‍ സൗത്ത് അമേരിക്കയില്‍ വച്ചാണ് മരിച്ചതെന്നാണ് സിമോണി റെനീ ഗ്വരെരോ ഡയസ് എന്ന എഴുത്തുകാരി തെളിവുകളുടെയും നിഗമനങ്ങളെയും അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നത്.

ജര്‍മനി തോറ്റപ്പോള്‍ തന്റെ ഒളിത്താവളത്തില്‍നിന്ന് രക്ഷപ്പെട്ട ഹിറ്റ്‌ലര്‍ ബ്രസീലിലെ ബൊളീവിയന്‍ അതിര്‍ത്തിയോടനുബന്ധിച്ചുള്ള ചെറുപട്ടണത്തിലെത്തി അവിടെ ജീവിക്കുകയായിരുന്നുവെന്നും അവിടെ വച്ച് വാര്‍ധക്യത്തില്‍ മരിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. അപൂര്‍വമായൊരു ചിത്രം കാണിച്ച് സിമോണി അത് തെളിയിക്കാനും ശ്രമിക്കുന്നുണ്ട്.

ഹിറ്റ്‌ലര്‍ ജര്‍മനിയില്‍നിന്ന് നേരെ പോയത് അര്‍ജന്റീനയിലേക്കായിരുന്നു. അവിടെനിന്ന് പരാഗ്വേയിലേക്കും കടന്നു. അവിടെനിന്ന് ബ്രസീലിയന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലേക്കാണ് പോയത്. യുദ്ധവേളയില്‍ സഖ്യകക്ഷികള്‍ നല്‍കിയ മാപ്പ് ഉപയോഗിച്ച് ഇവിടെയുള്ള വലിയൊരു നിധിയെടുക്കുന്നതിനുവേണ്ടിയായിരുന്നുവത്രെ ഇവിടെ താമസമുറപ്പിച്ചത്.

മറ്റുള്ളവര്‍ കണ്ടുപിടിക്കാതിരിക്കാന്‍ കുടിംഗ എന്നൊരു കറുത്ത സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതായും പുസ്തകത്തില്‍ പറയുന്നു. തന്റെ ആര്യന്‍ ആദര്‍ശത്തിന് യോജിക്കാത്ത ആരെയും ഹിറ്റ്‌ലര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നതിനാല്‍ കറുത്തവര്‍ഗക്കാരിയുമായുള്ള ജീവിതം ആരിലും സംശയം ജനിപ്പിച്ചില്ല. അഡോള്‍ഫ് ലെയ്‌സ്പിഗ് എന്നപേരില്‍ ബ്രസീലിയന്‍ ഗ്രാമമായ നോസ സെനോറ ഡോ ലിവ്‌റമെന്റോയിലാണ് ഹിറ്റ്‌ലര്‍ താമസിച്ചത്.

ബ്രസീലുകാരിയായ സിമോണി തന്റെ കണ്ടുപിടുത്തം തെളിയിക്കുന്നതിനായി ഇസ്രായേലില്‍ താമസിക്കുന്ന ഹിറ്റ്‌ലറിന്റെ ബന്ധുവിനെ ഉപയോഗിച്ച് ഡി എന്‍ എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ്.

ബ്രസീലില്‍ കണ്ട ഹിറ്റ്‌ലറിന്റെ മീശയില്ലാത്ത ചിത്രത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മീശ വച്ചതോടെയാണ് ഇത്തരമൊരു സംശയത്തിന് ഇടവന്നതെന്ന് സിമോണി വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു പോളിഷ് കന്യാസ്ത്രിയും അദ്ദേഹത്തെ ഹിറ്റ്‌ലറാണെന്ന് സംശയിച്ചിരുന്നു. ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായിക്കൊണ്ടിരുന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ അത് അദ്ദേഹം ശക്തിയുക്തം നിഷേധിക്കുകയായിരുന്നവെന്നാണ് ഹിറ്റ്‌ലര്‍ ഇന്‍ ബ്രസീല്‍ - ഹിസ് ലൈഫ് ആന്റ് ഹിസ് ഡെത്ത് എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്

ഫേസ്ബുക്കിലെ വ്യാജ ഐഡികള്‍ കണ്ടെത്താന്‍ ആപ്പ്

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.

ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും. അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.

ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.

വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.

ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്. ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.

ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.