കോഴിക്കോട്: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സോളാര്‍കേസ് പ്രതി സരിതാ നായര്‍. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിതാ നായര്‍ പറഞ്ഞു.
വാട്‌സ് ആപില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സരിതയുടെ പ്രതികരണം.
നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും സത്യാവസ്ഥ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ സരിതാ നായര്‍. ദൃശ്യം വ്യാജമോ യഥാര്‍ത്ഥമോ എന്ന് പറയാന്‍ സരിത തയ്യാറായില്ല. !!